Saturday, January 3, 2026

സിനിമാ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു(72) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. കന്മദം, പടയോട്ടം, ചാമരം തുടങ്ങി നൂറ്റിഇരുപത്തിയഞ്ചോളം സിനിമകളിൽ ക്യാമറമാനായി പ്രവർത്തിച്ചിട്ടുണ്ട്.

നിർമാല്യം, സ്വപ്നാടനം, ദ്വീപ്, ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, രതിനിർവേദം, ചാമരം, നിദ്ര, മർമരം, ഒരു വടക്കൻ വീരഗാഥ, ഗസൽ, കന്മദം തുടങ്ങി നിരവധി ചിത്രങ്ങളിൽ ക്യാമറമാനായി പ്രവർത്തിച്ചു. മികച്ച ക്യാമറാമാനുള്ള സംസ്ഥാന അവാർഡ് നാല് തവണ നേടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങൾക്കും അദ്ദേഹം ഛായാഗ്രഹകാനായി പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Latest Articles