Wednesday, November 4, 2026

നിയന്ത്രണ രേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം: ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീന​ഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം.
ഇന്ത്യൻ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് പാക് സൈനീകർ കൊല്ലപ്പെട്ടു. അഖ്‌നൂർ സെക്ടറിലെ നിയന്ത്രണ രേഖയോട് ചേർന്നാണ് ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടൽ നടന്നത്.

ശനിയാഴ്ച രണ്ട് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ ലംഘിക്കുകയും അഖ്‌നൂരിലെ പല്ലൻവല്ല പ്രദേശത്തെ ഫോർവേഡ് പോസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് അതിർത്തി കടന്നുള്ള വെടിവയ്പ്പ് തുടരുകയാണെന്നും ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

Related Articles

Latest Articles