Monday, June 17, 2024
spot_img

മാൾ ഓഫ് ട്രാവൻകൂറിൽ ഇനി രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റ്; ഇന്ന് രാവിലെ തിരുവനന്തപുരത്തിന്റെ പരമ്പരാഗത സൂപ്പർ മാർക്കറ്റ് ശൃംഖലയുടെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് നിർവ്വഹിച്ചു

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള തിരുവനന്തപുരത്തിന്റെ സ്വന്തം ഷോപ്പിംഗ് ഡെസ്റ്റിനേഷനായ മാൾ ഓഫ് ട്രാവൻകൂറിൽ പരമ്പരാഗത സൂപ്പർ മാർക്കറ്റ് ശൃംഖലയായ രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചു. 25000 ചതുരശ്ര അടിയിലുള്ള രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റ് ഇന്ന് രാവിലെ 9.30 ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു.

 

മിതമായ വിലയിൽ നിത്യോപയോഗ സാധനങ്ങളും പഴങ്ങളും പച്ചക്കറികളും മുതൽ ലൈഫ്സ്റ്റൈൽ ഉത്പന്നങ്ങളും നൽകുന്നുണ്ട്. വൈവിധ്യങ്ങളായ ഉത്പന്നങ്ങളുടെ വലിയൊരു കലവറയാണ് രാമചന്ദ്രൻ, ഹൈപ്പർ മാർക്കറ്റ്. മലബാർ ഗ്രൂപ്പിന് കീഴിൽ ലോകോത്തര ഷോപ്പിംഗ് അനുഭവം ആസ്വദിക്കാനുതകുന്ന എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഷോപ്പിംഗ് ഡെസ്റ്റിനേഷനാണ് മാൾ ഓഫ് ട്രാവൻകൂർ. ആറര ലക്ഷം ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായി നിർമ്മിച്ചിട്ടുള്ള മാൾ ഓഫ് ട്രാവൻകൂറിൽ ലോകോത്തര ബ്രാൻഡുകളടക്കം 300 ലേറെ ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വലിയ ശേഖരം ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട് ഷോപ്പിംഗിനൊപ്പം തന്നെ എന്റർടെയ്ൻമെന്റ് അനുഭവങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വിവിധ ഗെയിമുകളിൽ ഏർപ്പെടുന്നതിനു ള്ള സൗകര്യവും മാൾ ഓഫ് ട്രാവൻകൂറിന്റെ സവിശേഷതകളാണ്.

വിശ്വസ്തവും ദീർഘകാലത്തെ പാരമ്പര്യമുള്ളതുമായ സൂപ്പർ മാർക്കറ്റ് ശൃംഖലയായ രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റ് മാൾ ഓഫ് ട്രാവൻകൂറിൽ ആരംഭിക്കുന്നതിൽ അതിയാ യ സന്തോഷമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. ത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവത്തിനൊപ്പം എന്റർടെയ്ൻ മെന്റിനുള്ള അവസരങ്ങളും മാൾ ഓഫ് ട്രാവൻകൂർ പ്രദാനം ചെയ്യുന്നുണ്ട്. ഉപഭോ ക്താക്കൾക്ക് ലോകോത്തര ബ്രാൻഡഡ് ഉത്പന്നങ്ങളടക്കം എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ഷോപ്പിംഗ് ഡെസ്റ്റിനേഷനായി ഇതിനകം തന്നെ മാൾ ഓഫ് ട്രാവൻകൂർ മാറിക്കഴിഞ്ഞിട്ടുണ്ടെന്നും എം.പി.അഹമ്മദ് വ്യക്തമാക്കി.

എല്ലാ വിഭാഗം ആളുകൾക്കും തങ്ങളുടെ അഭിരുചിക്കിണങ്ങിയ തരത്തിലുള്ള ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള ഹൈപ്പർ മാർക്കറ്റ്, ആഭരണ പ്രേമികളെ തൃപ്തിപ്പെടുത്തുന്ന വിശാലമായ ജ്വല്ലറി ഷോറും, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ, ഗെയിം മിംഗ് സോൺ, ഫുഡ് പ്ലാസ, 1400 ഓളം പേർക്ക് ഒരേ സമയം സിനിമ കണ്ട് ആസ്വദിക്കുന്നതിനുള്ള 7 മൾട്ടിപ്ലക്സ് തിയേറ്റർ എന്നിവയെല്ലാം മാൾ ഓഫ് ട്രാവൻകൂറിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. 1000 ത്തോളം കാറുകൾക്കും 1200ഓളം ഇരു വാഹനങ്ങൾക്കും ഒരേ സമയം ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.

റിലയൻസ്, ലാൻഡ്മാർക്ക്, ആദിത്യ ബിർള പോലെയുള്ള നിരവധി അന്തർ ദേശീയ ബാൻഡുകളും അതുപോലെ തന്നെ ആസാദ്, രാമചന്ദ്രൻ തുടങ്ങിയ തിരുവനന്തപുരത്തിന്റെ സ്വന്തം ബാൻഡുകളും മാൾ ഓഫ് ട്രാവൻകൂറിൽ ലഭ്യമാണ് .

 

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥിതി ചെയ്യുന്ന മാൾ ഓഫ് ട്രാവൻകൂറിൽ തിരുവനന്തപുരത്തുള്ളവർക്കു പുറമെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ തിരുനൽവേലി, നാഗർകോവിൽ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വർക്കും വളരെയെളുപ്പമെത്തി ഷോപ്പിംഗ് നടത്താനാകും.

ഓണാഘോഷത്തിന്റെ ഭാഗമായി മാൾ ഓഫ് ട്രാവൻകൂറിൽ നടക്കുന്ന ‘ഓണത്തിമിർപ്പ്’ 2022 ന്റെ ലോഗോ പ്രകാശനവും ഇന്ന് നടന്നു. ആഘോഷത്തിൽ സെപ്തംബർ 1 മുതൽ 11 വരെ ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകും. ഇതിന് പുറമെ ഓരോ പർച്ചേസുകൾക്കും മി വൗച്ചറുകളും ഡിസ്കൗണ്ടുകളുമുണ്ടായിരിക്കും. കേരളീയ നാടൻ കലാരൂപങ്ങളുടെ അവതരണങ്ങളും പാചക മത്സരം, ഫാൻസി ഡ്രസ് മത്സരം, സെൽഫി ഫോട്ടോ മത്സരം എന്നിവയും ഓണത്തിമിർപ്പ് 2022 ആഘോഷത്തിൽ നടക്കും.

Related Articles

Latest Articles