Saturday, May 25, 2024
spot_img

കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി ചെന്നൈയിൽ എത്തി ; എയർ ആംബുലൻസിലാണ് അപ്പോളോ ആശുപത്രിയിൽ എത്തിച്ചത്

 

തിരുവനന്തപുരം : മുൻ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിദഗ്‌ധ ചികിത്സയ്ക്കായി ഇന്ന് ചെന്നൈയിലെത്തി . ഇന്ന് രാവിലെ ചിന്ത ഫ്ലാറ്റിൽ നിന്ന് രാവിലെ 10 :30 -ഓടെ പ്രത്യേക ആംബുലൻസിലാണ് അദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. അവിടെ നിന്ന് പ്രത്യേകം സജ്ജമായ എയർ ആംബുലൻസിലാണ് ചെന്നൈയിലെത്തിയത് . അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തിന് വിദഗ്‌ധ ചികിത്സ.

ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ എം സംസ്ഥാന  സെക്രട്ടറി എം വി ഗോവിന്ദനും അദ്ദേഹത്ത സന്ദർശിച്ചിരുന്നു. തുടർന്നാണ് വിമാത്താവളത്തിലേയ്ക്ക് യാത്രയായത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടർ ചികിത്സയ്ക്കായിയാണ് സ്ഥാനം ഒഴിഞ്ഞത് എന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles