Friday, May 3, 2024
spot_img

രാമായണ മാസം; ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി 100 പവന്റെ സ്വർണ്ണക്കിണ്ടി സമർപ്പിച്ച് തമിഴ്‌നാട് സ്വദേശിനി

രാമായണ മാസാരംഭദിനത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തിൽ 100 പവനോളം തൂക്കം വരുന്ന സ്വര്‍ണക്കിണ്ടി വഴിപാടായി സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശിനിയായ യുവതി. നൂറ് പവൻ വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ സമർപ്പിച്ചത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന ഭക്തയാണ് 100 പവനോളം വരുന്ന സ്വര്‍ണക്കിണ്ടി ഗുരുവായൂരപ്പന് കാണിക്കയായി നല്‍കിയത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ക്ഷേത്രത്തിലെത്തിയാണ് യുവതി സ്വര്‍ണക്കിണ്ടി സ​മ​ർ​പ്പി​ച്ചത്. 770 ഗ്രാം തൂക്കം ​വരു​ന്ന കി​ണ്ടിയ്ക്ക് 53 ലക്ഷം രൂ​പ​യോ​ളം വി​ല വ​രും.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവർ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Latest Articles