Tuesday, April 30, 2024
spot_img

കാറ്റ് പോയ ബലൂണായി ത്രെഡ്സ്; ഉപഭോക്താക്കളിൽ 50 ശതമാനവും ആപ്പ് ഉപേക്ഷിച്ചു

ട്വിറ്ററിനു കനത്ത വെല്ലുവിളിയെന്ന വിലയിരുത്തലുമായി മാർക്ക് സക്കർബർഗ് ആരംഭിച്ച സമൂഹ മാദ്ധ്യമ ആപ്പായ ത്രെഡ്സിൽ നിന്ന് വൻ കൊഴിഞ്ഞുപോക്ക്. ത്രെഡ്‌സ് ആപ്പ് ലോഞ്ച് ചെയ്ത ഈ മാസം അഞ്ചിന് ഉണ്ടായിരുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ നിന്ന് 50 ശതമാനം കുറവാണ് ഒരാഴ്ചക്കിടെ സംഭവിച്ചത്. ഏകദേശം 5 കോടി ആക്ടീവ് ഉപഭോതാക്കളുണ്ടായിരുന്ന ത്രെഡ്സിൽ നിന്ന് ഒരാഴ്ചയ്ക്കിടെ ഇത് രണ്ടരക്കോടിയായി കുറഞ്ഞു. സിമിലർവെബ് ആണ് കണക്ക് പുറത്തുവിട്ടത്.

ആൻഡ്രോയ്ഡ് ഫോണിൽ നിന്നുള്ള ഉപഭോക്താക്കളുടെ വിവരമാണിത്. ജൂലായ് ഏഴിന് ത്രെഡ്സിലെ ആക്ടീവ് ഉപഭോക്താക്കളുടെ എണ്ണം 5 കോടി ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ ത്രെഡ്സിൻ്റെ ആക്ടീവ് ഉപഭോക്താക്കൾ കുറഞ്ഞുവന്നു. ജൂലായ് 14ന് രണ്ടരക്കോടി സജീവ ഉപഭോക്താക്കളാണ് ത്രെഡ്സിൽ ഉണ്ടായിരുന്നത്.

Related Articles

Latest Articles