Saturday, June 15, 2024
spot_img

സ​ത്യം പ​റ​യു​മ്പോ​ൾ ക​ള്ളി​ക്ക് തു​ള്ള​ൽ; വി​ശ്വാ​സി​ക​ളു​ടെ പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സർക്കാർ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടെന്ന് രമേശ് ചെന്നിത്തല

കു​വൈ​ത്ത് സി​റ്റി: സ​ത്യം പ​റ​യു​മ്പോ​ൾ ക​ള്ളി​ക്ക് തു​ള്ള​ൽ എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ശ്വാ​സി​ക​ളു​ടെ പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​രി​നെ​തീ​രെ​യു​ള്ള വി​ധി​യെ​ഴു​ത്ത് ഉ​പ​തി​ര​ഞ്ഞ​ടു​പ്പി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​ന്നി​ത്ത​ല​യു​ടെ ക​പ​ട ഹി​ന്ദു പ​രാ​മ​ർ​ശം അ​ൽ​പ്പ​ത്ത​ര​മാ​ണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. താ​ങ്ക​ൾ എ​ന്താ​ണെ​ന്ന​റി​യാം. അ​തു മ​ഞ്ചേ​ശ്വ​ര​ത്തെ പാ​വ​ങ്ങ​ളു​ടെ മു​ന്നി​ൽ വേ​ണ്ട. ഹി​ന്ദു​വി​ന്‍റെ അ​ട്ടി​പ്പേ​റ​വ​കാ​ശം ത​ന്‍റെ ക​ക്ഷ​ത്ത് ആ​രെ​ങ്കി​ലും വ​ച്ചു ത​ന്നി​ട്ടു​ണ്ടോ​യെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചിരുന്നു.

കേ​ര​ള​ത്തി​ലെ ന​വോ​ത്ഥാ​ന നേ​താ​വാ​കു​വാ​നു​ള്ള പാ​ഴ് ശ്ര​മ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു. ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ട​തു സ്ഥാ​നാ​ർ​ഥി ശ​ങ്ക​ർ റൈ​യു​ടെ നി​ലാ​പാ​ടാ​ണോ എ​ൽ​ഡി​എ​ഫി​നെ​ന്ന ത​ന്‍റെ ചോ​ദ്യ​ത്തെ മു​ഖ്യ​മ​ന്ത്രി വ​ക്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ പ്ര​സ്ഥാ​വ​ന കൊ​ള്ളേ​ണ്ടി​ടി​ത്ത് കൊ​ണ്ടു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ന്ന​ത്തെ പ്ര​തി​ക​ര​ണം. സ​ത്യം പ​റ​യു​മ്പോ​ൾ ക​ള്ളി​ക്ക് തു​ള്ള​ൽ എ​ന്ന​തു പോ​ലെ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​നി​ല തെ​റ്റു​ക​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Articles

Latest Articles