സ്പീക്കർ എഎൻ ഷംസീറിന്റേത് അനാവശ്യ പ്രസ്താവനയെന്ന് രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല. വിശ്വാസ സമൂഹത്തോടൊപ്പം ഉറച്ച് നിൽക്കുയാണ് വേണ്ടതെന്നും ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുതെന്നും ചെന്നിത്തല വ്യക്തമാക്കി. വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം സ്പീക്കർ നടത്തരുതായിരുന്നു. പ്രസ്താവന സ്പീക്കർ ഷംസീർ പിൻവലിക്കാൻ തയ്യാറാകണം. സ്പീക്കറെ തിരുത്തിക്കാൻ സിപിഎം തയ്യാറാകണമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം സ്പീക്കർക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. സ്പീക്കര്‍ എഎന്‍ ഷംസീര്‍ ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റെന്നും ചരിത്രസത്യം പോലെ പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം, ശാസ്ത്ര ബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും ഒരു ശാസ്ത്രബോധവും ഒരു മതഗ്രന്ഥങ്ങളിലും പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാത്തതാണെന്നും സതീശന്‍ പറഞ്ഞു.

