Sunday, May 19, 2024
spot_img

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇതുവരെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു രമേശ് ചെന്നിത്തല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ നിശ്ചയിച്ചിരുന്ന പരിപാടികളിളൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

ചെന്നിത്തലയ്ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമല്ലായിരുന്നു. ടെസ്റ്റില്‍ പോസിറ്റീവായതോടെ അദ്ദേഹത്തെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്കു മാറ്റും. ചൊവ്വാഴ്ചയാണ് പ്രതിപക്ഷ നേതാവിന്റെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Latest Articles