Saturday, June 1, 2024
spot_img

ആനാവൂർ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവർക്ക് ജോലി ഇല്ലാത്ത അവസ്ഥയാണ് കേരളത്തിൽ;മേയർ രാജിവെച്ചില്ലെങ്കിൽ ജനങ്ങൾ അടിച്ച് പുറത്താക്കും,രമേശ് ചെന്നിത്തല

തിരുവനന്തപുരം; കത്ത് നിയമന വിവാദവുമായി ബന്ധപ്പെട്ട് മേയർക്കെതിരെ ആഞ്ഞടിച്ച് രമേശ്‌ചെന്നിത്തല.തലസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുകയാണ്.കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ നഗരസഭക്ക് മുന്നില്‍ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ആനാവൂർ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവർക്ക് ജോലി ഇല്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളതെന്ന് ചെന്നിത്തല തുറന്നടിച്ചു.ഈ സർക്കാർ വന്നതിൻ്റെ ഗുണം ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും, പെൻഷൻ ഇല്ല, കിറ്റ് ഇല്ല.ബന്ധു നിയമനം , അഴിമതി എന്നിവ മാത്രമേയ് കേരളത്തിൽ നടക്കുന്നു എന്നും ആനാവൂർ നാഗപ്പൻ മാർ കേരളത്തെ കുട്ടിച്ചോറാക്കുന്നുവെന്നും കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ പിണറായി വിജയനാണെന്നും ചെന്നിത്തല വ്യക്തമാക്കി.

മേയർക്കെതിരെ ബിജെപിയും കോൺഗ്രസ്സും ഒരേ പോലെ പ്രതിഷേധം ശക്തിപെടുത്തിയിരിക്കുകയാണ്. മേയർ പോകുന്ന വഴിയിലെല്ലാംതന്നെ പ്രതിഷേധവുമായി സംഘടനകൾ ഒന്നടങ്കം എത്തിയിരിക്കുന്ന അവസ്ഥയാണ് കോർപ്പറേഷനിൽ അരങ്ങേറിയിരിയ്ക്കുന്നത്.മേയറുടെ പരാതിയില്‍ അതിവേഗമാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.മേയർ ഇപ്പോഴും കത്ത് നല്കിയിട്ടില്ലെന്ന വാദത്തിൽ തുടരുകയാണ്.അഴിമതിയും കൊള്ളയും പിൻവാതിൽ നിയമനവും വച്ച് പൊറുപ്പിക്കില്ലെന്ന നിലപാട് തുടർന്ന് കൊണ്ടാണ് കോർപ്പറേഷനിൽ ഒന്നടങ്കം ജനങ്ങൾ പ്രതിഷേധിക്കുന്നത്.

Related Articles

Latest Articles