Friday, May 17, 2024
spot_img

കത്ത് വിവാദം ;പ്രധിഷേധം ആളിക്കത്തുന്നു,കോർപ്പറേഷനിൽ മേയറുടെ ചേംബറിന് മുന്നിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം

തിരുവനന്തപുരം ;തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമമവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി മേയറുടെ ചേംബറിന് മുന്നിൽ ബിജെപി കൗൺസിലർമാർ.പ്രതിഷേധം ശക്തമായിരിക്കുകയാണ്.മേയർ വരുന്ന വഴിയിൽ എല്ലാം തന്നെ പ്രതിഷേധവുമായി പ്രതിപക്ഷ സഘടനകകൾ ഒന്നടങ്കം നിൽക്കുന്ന കാഴ്ചയാണ് കോർപറേഷനിൽ അരങ്ങേറുന്നത്.

അതേസമയം മേയറെ നഗരസഭയിലേക്ക് പ്രവേശിപ്പിക്കില്ല എന്നുള്ള നടപടിയാണ് പ്രതിഷേധക്കാർ സ്വീകരിച്ചിട്ടുള്ളത്.നഗരസഭയിലെ കത്ത് വിവാദത്തിൽ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണ നടപടികളിലേക്ക് കടക്കും. സംഭവത്തിൽ മേയറുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും. പാർട്ടി അന്വേഷണം പ്രഖ്യാപിച്ച സിപിഐഎമ്മിന്റെ തുടർ നടപടികളും നിർണായകമാകും. അതേസമയം, ഭരണ സമിതിക്കെതിരെ അതിശക്ത പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.

മേയറുടെ പരാതിയില്‍ അതിവേഗമാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. വിഷയത്തില്‍ തുടർന്നുളള നടപടികളില്‍ ക്രൈംബ്രാഞ്ചിന്‍റെ ഭാഗത്തും ഈ വേഗത ഉണ്ടാകുമെന്ന ഉറപ്പാണ് സർക്കാരും പാർട്ടിയും നല്‍കുന്നത്. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച്, ഔദ്യോഗികമായി അന്വേഷണ നടപടികളിലേക്ക് കടന്നേക്കും. പരാതിക്കാരിയായ മേയറുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.

Related Articles

Latest Articles