Tuesday, December 23, 2025

രഞ്ജി ട്രോഫി നവംബര്‍ 16 മുതല്‍; മുഷ്താഖ് അലി ട്രോഫി ഒക്ടോബറിൽ; ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതി പ്രഖ്യാപിച്ചു

മുംബൈ: ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതി പ്രഖ്യാപിച്ച് ബിസിസിഐ. 2021 സെപ്റ്റംബർ 21 ന് തുടങ്ങുന്ന സീനിയർ വിമൻസ് വൺ ഡേ ലീഗോട് കൂടിയാണ് പുതിയ ആഭ്യന്തര സീസൺ ആരംഭിക്കുക. സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റായിരിക്കും പുരുഷ ക്രിക്കറ്റര്‍മാരുടെ ആദ്യ ചാമ്പ്യൻഷിപ്പ്. നവംബർ 12 നാണ് മുഷ്താഖ് അലി ട്രോഫി ഫൈനൽ.

കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണിൽ റദ്ദാക്കിയ രഞ്ജി ട്രോഫി ഈ സീസണിൽ 2021 നവംബർ 16 മുതൽ 2022 ഫെബ്രുവരി 19 വരെ നടക്കും. മൂന്നു മാസത്തെ ദൈര്‍ഘ്യമുള്ളതാണ് ടൂര്‍ണമെന്റ്. നവംബര്‍ 21 മുതല്‍ 2022 ഫെബ്രുവരി 19 വരെയായിരിക്കും രഞ്ജി ട്രോഫി. മൊത്തം 2127 മത്സരങ്ങൾ ഈ സീസണിൽ ഉണ്ടാകും.

Related Articles

Latest Articles