ആലപ്പുഴ: ബിജെപി (BJP) നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളെയാണ് പിടികൂടിയത്. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 12 പേരും പിടിയിലായി. ആറ് ഇരുചക്രവാഹനങ്ങളിലായി എത്തിയ 12 അംഗ കൊലയാളി സംഘമാണ് രണ്‍ജീത്തിനെ വധിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലപാതകം നടന്ന് 90 ദിവസങ്ങൾക്കകം തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കേസിൽ കുറ്റപത്രം തയ്യാറാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് അന്വേഷണ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്‌പി എൻ ആർ ജയരാജ് അറിയിച്ചു. ഡിസംബർ 20 ഞായറാഴ്‌ച രാവിലെയാണ് രഞ്‌ജിത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

