Monday, May 20, 2024
spot_img

അയ്യപ്പ ഭാഗവത മഹാസത്രം ;അയ്യപ്പ ധർമം പുതു തലമുറയെ പഠിപ്പിക്കണം, സത്രത്തിലെ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവഹിച്ച് എം എൽ എ പ്രമോദ് നാരായൺ,അയ്യപ്പ സത്രത്തിന്റെ തത്സമയ കാഴ്ചകൾ തത്വമയിയിലൂടെ

റാന്നി: അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം റാന്നി എം എൽ എ പ്രമോദ് നാരായണൻനിർവഹിച്ചു. ലോക പ്രശസ്തമായ അയ്യപ്പ ധർമത്തിന്റെ മണ്ണാണ് റാന്നി എന്നദ്ദേഹം പറഞ്ഞു. ജീവിക്കുക എന്നാൽ ലാഭമുണ്ടാക്കുക എന്ന കാലത്താണ് നാം ജീവിക്കുന്നത്. പരമമായ ആനന്ദമുണ്ടാക്കുകയാണ് മനുഷ്യന്റെ ലക്‌ഷ്യം. എന്നാൽ പരമമായ ആനന്ദം തത്വമസിയുടെ സാക്ഷാത്കാരമാണ്. യോഗ നിദ്രയിലേക്ക് പോകുന്ന അയ്യപ്പനെ ദർശിച്ചത് ജീവിതത്തിലെ പരമമായ നേട്ടങ്ങളിലൊന്നായി കാണുന്നു.

ശബരിമലയിൽ ഹരിവരാസനം തൊഴുതപ്പോൾ ലഭിച്ച ആനന്ദത്തിനു സമാനമായ ആനന്ദത്തിന്റെ കണമാണ് അയ്യപ്പ സത്ര വേദിയിലും അനുഭവിക്കുന്നതെന്നും എം എൽ എ അഭിപ്രായപ്പെട്ടു. വേദങ്ങളിലെ മഹാ വാക്യങ്ങളുടെ സമ്മേളനമാണ് ശബരിമലയിലെ ആചാരങ്ങളുടെ പൊരുൾ. അത് പുതിയ തലമുറയെ പഠിപ്പിക്കണം. നമ്മുടെ കാലം കൂടുതൽ ശുദ്ധി നേടേണ്ടതുണ്ട്. ശാരീരികമായ ശുദ്ധിയല്ല ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ഉണർത്തുകയാണ് വേണ്ടത് അത്തരം മഹത്തായ ഒരു പ്രവർത്തനമാണ് അയ്യപ്പ സത്രം നടത്തുന്നതെന്ന് പ്രമോദ് നാരായണൻ അഭിപ്രായപ്പെട്ടു.

വിവിധ ദിവസങ്ങളായി 41 പ്രഭാഷണങ്ങളാണ് സത്ര വേദിയിൽ നടക്കുക. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി, ശ്രീമൂലം തിരുനാൾ പി ജി ശശികുമാര വർമ്മ, ശ്രി പി എൻ നാരയായാണ വർമ്മ, സ്വാമി കൃഷ്ണാനന്ദ സ്വരസ്വതി, ബ്രഹ്‌മശ്രീ അക്കീരമൺ കാളിദാസ ഭട്ടത്തിരിപ്പാട്, ആചാര്യ രമാദേവി ഗോവിന്ദ വാര്യർ, സംപൂജ്യ സ്വാമി അയ്യപ്പ ദാസ്, ഡോക്ടർ ശശി കുമാർ, അഡ്വ രാധാകൃഷ്ണ മേനോൻ, ഡോക്ടർ ടി പി ശ്രീനിവാസൻ, ഡോക്ടർ വി ടി രമ, ശ്രി ജെ നന്ദ കുമാർ തുടങ്ങിയ നിരവധി പ്രമുഖരാണ് പ്രഭാഷണങ്ങൾ നടത്തുന്നത്.

ധർമ്മ ശാസ്താവും അയ്യപ്പനും തത്വമസിയും എന്ന വിഷയത്തിൽ ഉണ്ണികൃഷ്ണൻ മാടവന പ്രഭാഷണം നടത്തി. മുൻ ശബരിമല മേൽശാന്തി തിരുനാവായ് സുധീർ നമ്പൂതിരി, ചിങ്ങോലിൽ രാമാ ദേവി ‘അമ്മ, അയ്യപ്പ ഭാഗവത യജ്ഞാചാര്യ രാമാ ദേവി ഗോവിന്ദ വാര്യർ ഹരി വാര്യർ, നാഗപ്പൻ സ്വാമി സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.അയ്യപ്പ സത്രത്തിന്റെ തത്സമയ കാഴ്ചകൾ തത്വമയിയിലൂടെ.http://bit.ly/3Gnvbys

Related Articles

Latest Articles