Monday, October 19, 2026

സദാചാര ഭീതിയിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച
കുഞ്ഞ് വീണ്ടും അമ്മയുടെ കൈകളിലേക്ക്

തിരുവനന്തപുരം : സദാചാര ഭീതിയിൽ ഉപേക്ഷിച്ച കുഞ്ഞ് അമ്മയ്‌ക്കരികിലേക്ക് മടങ്ങിയെത്തുന്നു. ഡിഎൻഎ പരിശോധനാ ഫലം അനുകൂലമായതോടെ കുഞ്ഞിനെ അമ്മയ്‌ക്ക് കൈമാറാൻ തീരുമാനിച്ചു. നിലവിൽ കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്.

വിവാഹത്തിന് മുൻപ് ഗർഭം ധരിച്ചുണ്ടായ കുഞ്ഞിനെ ദമ്പതിമാർ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രണയകാലത്തെ ഗർഭം മറച്ചുവെച്ച് വിവാഹം ചെയ്‌തെങ്കിലും സമൂഹത്തിന്റെ കുറ്റപ്പെടുത്തൽ ഭയന്ന് കുഞ്ഞിനെ മൂന്ന് മാസം മുൻപ് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു.

എന്നാൽ കുറച്ച് നാൾ കഴിഞ്ഞതോടെ ഇവർക്ക് സ്വന്തം കുഞ്ഞിനെ തിരികെ വേണമെന്നായി. ഇതോടെ ഇരുവരും ശിശുക്ഷേമ സമിതിയെ സമീപിച്ചു. തുടർന്ന് ഡിഎൻഎ പരിശോധനയ്‌ക്ക് ശേഷമാണ് കുഞ്ഞിനെ വിട്ടുനൽകാൻ ശിശുക്ഷേമ സമിതി തീരുമാനിച്ചത്.

Related Articles

Latest Articles