അഞ്ചാലുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പനയം ചോനംച്ചിറ ലതാലയത്തില്‍ ഹരിക്കുട്ടന് ആണ് പോലീസിന്റെ പിടിയിലായത്. നേരത്തെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ സുജിത്തിന്റെ സുഹൃത്താണ് 27കാരനായ ഹരിക്കുട്ടന്.
അതേസമയം പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ സി. ദേവരാജന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്യാം, ബി. ഷബ്ന, ലഗേഷ്കുമാര്‍, എ.എസ്.ഐമാരായ രാജേഷ്, ഓമനക്കുട്ടന്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

