Thursday, September 24, 2026

ഇന്ത്യൻ ആർമിക്ക് വേണ്ടി പമ്പ മുതൽ സന്നിധാനം വരെ ശയനപ്രദക്ഷിണം | Sabarimala

ചെന്നൈയിൽ നിന്നുള്ള അനന്തപത്മനാഭ സ്വാമി അദ്ദേഹം ശബരിമലയിൽ വഴിപാടായി ശയനപ്രദാക്ഷിണം ചെയ്യുകയാണ്. എങ്ങനെയെന്നല്ലേ പമ്പ മുതൽ സന്നിധാനം വരെയാണ് അദ്ദേഹം ശയനപ്രദക്ഷിണം നടത്തുന്നത്. രാജ്യത്തെ കാക്കുന്ന ഇന്ത്യൻ സൈനികർക്ക് വേണ്ടിയാണു അദ്ദേഹം ശയനപ്രദക്ഷിണം വഴിപാടായി നടത്തുന്നത്.

ഇന്ത്യൻആർമിയുടെ ബ്രഹ്മോസ് മിസൈല്‍ റജിമെന്റിസന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പ എന്ന് ആക്കിയിട്ട് ഒരു വർഷം തികയുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ ആർമിക്ക് വേണ്ടിയിട്ടാണ് അനന്തപത്മനാനാഭ സ്വാമി ശയനപ്രദക്ഷിണം നടത്തുന്നത്.

കടുവയുടെ മുകളില്‍ വില്ലും അമ്പും പിടിച്ചിരിക്കുന്ന അയ്യപ്പന്‍, ദുഷ്ടശക്തികളെ പരാജയപ്പെടുത്തിയതിന്റെ പ്രതീകമാണ്. ബ്രഹ്മോസ് റെജിമെന്റിന്റെ യുദ്ധവിളി അയ്യപ്പ ഭഗവാന് ഉചിതമായ ആദരമായാണ് കാണുന്നത്.
ശയന പ്രദക്ഷിണം പൂർത്തിയാക്കി മണിമണ്ഡപത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചു

അയ്യപ്പ സന്നിധിയിൽ നമ്മുടെ രാഷ്ട്ര സേവകർക്ക് വേണ്ടി അദ്ദേഹം അർപ്പിച്ച പ്രാർത്ഥനയും വഴിപാടും അത്രത്തോളം ആത്മീയതയും മഹത്വവും നിറഞ്ഞതാണ്. നിങ്ങൾ ഇപ്പോൾ കണ്ട ദൃശ്യങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും എത്ര കഠിനമായ വഴികളിലൂടെയാണ് അദ്ദേഹം ശയനപ്രദിക്ഷണം നടത്തി അയ്യപ്പ സന്നിധിയിലെത്തിയതെന്ന്. അദ്ദേഹത്തിന്റെ അയ്യപ്പനോടുള്ള ഭക്തിയും രാജ്യ സ്നേഹവുമാണ് ഇവിടെ പ്രതിഫലിയ്ക്കുന്നത്.

Related Articles

Latest Articles