Saturday, September 26, 2026

പതിമൂന്ന്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മലപ്പുറത്ത് മഹ്‌റൂഫ് എന്ന യുവാവ് പിടിയില്‍

മലപ്പുറം: പതിമൂന്ന്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് പിടിയില്‍. കണ്ണൂര്‍ പാട്യം ചാമവളയില്‍ വീട്ടില്‍ സി. മഹ്‌റൂഫിനെയാണ് (42) അരീക്കോട് എസ്. എച്ച്. ഒ സി. വി. ലൈജുമോന്‍ അറസ്റ്റ് ചെയ്തത്.

കുറച്ചു ദിവസങ്ങളായി വിഷാദത്തോടെ നടന്ന കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. ഉടൻ തന്നെ കുട്ടിയുടെ കുടുംബം അരീക്കോട് പോലീസില്‍ പരാതി നല്‍കി.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വടകരയിലെ ജോലി സ്ഥലത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്.

പ്രതി കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയതായും പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി.മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles