Wednesday, September 30, 2026

ബലാത്സംഗക്കേസ്; സിനിമാ നിർമാതാവ് അറസ്റ്റിൽ

കൊച്ചി:ബലാത്സംഗക്കേസിൽ സിനിമാ നിർമാതാവും വ്യവസായിയുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ.കൊച്ചിയിൽ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴി‍ഞ്ഞ 15 വർഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1990 ലെ ആട്–തേക്ക്–മാഞ്ചിയം തട്ടിപ്പ് കേസിലും മാർട്ടിൻ സെബാസ്റ്റ്യനെതിരെ അന്വേഷണം നടന്നിരുന്നുണ്ട്.

Related Articles

Latest Articles