Wednesday, May 15, 2024
spot_img

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: മൊബൈലിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണി; ഡോക്ടർ അറസ്റ്റിൽ

എ​ട​ത്ത​ല: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയ ഡോക്ടർ അറസ്റ്റിൽ. സംഭവത്തിൽ എ​ട​ത്ത​ല പാ​ല​ഞ്ചേ​രി​മു​ക​ള്‍ കു​റു​മാ​ലി​ക്ക​ല്‍ വീ​ട്ടി​ല്‍ ഹ​രി​കു​മാ​റാണ് അറസ്റ്റിലായത്.

യുവതിയുടെ പരാതിയിൽ എ​ട​ത്ത​ല പൊ​ലീ​സാണ് ഹ​രി​കു​മാ​റിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ ഡോക്ടർ പീഡിപ്പിച്ചു. ഇതിനു പിന്നാലെ യു​വ​തി​യു​ടെ ഫോ​ട്ടോ​യും വീഡിയോ​യും മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തുകയായിരുന്നു.

ഈ വീഡിയോ കാണിച്ചായിരുന്നു ഇയാൾ യുവതിയെ പീ​ഡി​പ്പി​ച്ചത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. അതേസമയം, സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. സൈബർ ഇടങ്ങളിലും മറ്റും സ്ത്രീകൾ വലിയ ചൂഷണങ്ങൾക്കാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെതിരെ വലിയ നടപടികൾ എടുക്കുന്നില്ലെന്നത് ശ്രദ്ധേയം.

Related Articles

Latest Articles