Sunday, December 21, 2025

പാലായിൽ സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സിൽ വച്ച് എട്ടാംക്ലാസുകാരിയ്ക്ക് പീഡനം; കണ്ടക്ടര്‍ അഫ്സൽ പിടിയിൽ

കോട്ടയം: സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സിൽ വച്ച് എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടറെ അറസ്റ്റ് ചെയ്ത് പോലീസ്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്

കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്സൽ ആണ് പോലീസ് പിടിയിലായത്. ട്രിപ്പ് മുടക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.

പ്രണയം നടിച്ച്‌ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

സ്‌കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി പ്രതിയുടെ ആവശ്യപ്രകാരം പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. പിന്നീട് ആളില്ലെന്ന് പറഞ്ഞുകൊണ്ട് ട്രിപ്പ് മുടക്കുകയും തുടർന്ന് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു.

സംഭവത്തിൽ പാലാ ഡിവൈഎസ്പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലാ എസ്‌എച്ചഒ ഇന്‍സ്‌പെക്ടര്‍ കെ പി തോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസിനുള്ളില്‍ നിന്നും കുട്ടിയെയും പ്രതിയെയും കണ്ടെത്തുകയായിരുന്നു.

Related Articles

Latest Articles