Sunday, December 28, 2025

ഭർതൃമതിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവര്‍ പൊലീസ് പിടിയില്‍, പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയിൽ

നീലേശ്വരം: വിവാഹിതയായ യുവതിക്കു നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയിൽ. ഭീമനടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും എളേരി സ്വദേശിയുമായ പി. പ്രവീണിനെയാണ് (31) വെള്ളരിക്കുണ്ട് എസ്.ഐ എം.പി. വിജയകുമാര്‍ പിടികൂടിയത്

പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവതി ചികിത്സ തേടിയിരുന്നു. ഇതിനു മുന്നേയും നിരവധി തവണ ഫോണ്‍ ചെയ്ത് ശല്യം ചെയ്തതായി യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മേലില്‍ ഫോണ്‍ വിളിക്കരുതെന്ന് താക്കീതും ചെയ്തിരുന്നെങ്കിലും വീണ്ടും ശല്യം ചെയ്യാന്‍ വന്നതിനാലാണ് യുവതി വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയത്.

കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധനക്കുശേഷം കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ (രണ്ട്) ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles