Saturday, January 3, 2026

ഡിജിറ്റൽ ബാങ്കിങ്ങിൽ വിപ്ലവം: ഇനി നെറ്റ് ബാങ്കിങിന് സർവീസ് ചാർജില്ല

ദില്ലി: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ നിർണായക ഇടപെടലുമായി റിസർവ് ബാങ്ക്. ഇതിനായി നിലവിൽ എൻഇഎഫ്ടി, ആർടിജിഎസ് എന്നിവയിലൂടെ പണം കൈമാറുമ്പോൾ ഈടാക്കിയിരുന്ന ചാർജ് എടുത്തുകളയും. റിസർവ് ബാങ്ക് ഇന്ന് പുറത്തിറക്കിയ മോണിറ്ററി പോളിസി റിവ്യൂ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനം വന്നിരിക്കുന്നത്.

നിലവിൽ ഈ സമ്പ്രദായങ്ങൾ വഴി പണം കൈമാറുമ്പോൾ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുന്നുണ്ട്. ഈ തുകയ്ക്കുമേൽ സർവീസ് ടാക്സും ഈടാക്കിയിരുന്നു. പുതിയ രീതി വന്നാൽ ഈ ചാർജുകൾ പൂര്ണമായും എടുത്തുകളയുകയോ നാമമാത്രമാക്കുകയോ ചെയ്യും.

രണ്ടുലക്ഷം രൂപക്ക് മുകളിലുള്ള തുക നെറ്റ് ബാങ്കിങ് വഴി കൈമാറുന്നതിനാണ് ആർടിജിഎസ് സംവിധാനം ഉപയോഗക്കുന്നത്. അതിന് താഴെയുള്ള ഇടപാടുകൾ എൻഇഫ്ടി വഴിയുമാണ് നടത്തിയിരുന്നത്.

Related Articles

Latest Articles