ദില്ലി: രാജ്യത്തെ 1100 വായ്പ ആപ്പുകളിൽ 600 എണ്ണം നിയമ വിരുദ്ധമാണെന്നും അവക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും റിസർവ് ബാങ്ക് (RBI) സമിതി. വായ്പ ആപ്പുകളിൽ 600 എണ്ണവും അനധികൃതമാണെന്ന് റിസർവ് ബാങ്ക് സമിതി. വിവിധ ആപ്പ് സ്റ്റോറുകളിലായിട്ടാണ് അനധികൃത ആപ്പുകൾ ഉള്ളത്. ലോൺ, ക്വിക്ക് ലോൺ, ഇൻസ്റ്റന്റ് ലോൺ തുടങ്ങിയ കീവേഡുകളിൽ പ്രവർത്തിക്കുന്നവയിൽ നിന്നാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകൾ കണ്ടെത്തിയത്.
അനധികൃത ഡിജിറ്റൽ വായ്പകൾ തടയാൻ സമ്പൂർണ നിയമ നിർമാണത്തിനാണ് ശുപാർശ. അനധികൃത ആപ്പുകൾ കണ്ടെത്താൻ നോഡൽ ഏജൻസി വേണം, ആപ്പുകൾക്ക് വെരിഫിക്കേഷൻ തുടങ്ങിയ നിർദേശങ്ങളും റിസർവ് ബാങ്ക് സമിതി മുന്നോട്ട് വയ്ക്കുന്നു.

