Saturday, April 27, 2024
spot_img

ഇനി എടിഎം ഇടപാടിന് ചെലവേറും; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

മുംബൈ: എടിഎം പിന്‍വലിക്കലുകളുടേയും മറ്റ് ഇടപാടുകളുടേയും നിരക്കുകള്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. നിലവില്‍ ഇടപാട് ഒന്നിന് 20 രൂപ ചാര്‍ജ് ചെയ്തിരുന്നത് 21 രൂപയായിട്ടാണ് വര്‍ധിപ്പിക്കുക. സൗജന്യ എടിഎം ഉപയോഗത്തിന് പുറമേ വരുന്ന ഇടപാടുകള്‍ക്കാണ് ഇത് ബാധകമാകുക.

നിലവില്‍ രാജ്യത്തെ ബാങ്കുകള്‍ ഓരോ മാസവും നടത്തുന്ന 3 മുതല്‍ 5 വരെയുള്ള എടിഎം ഇടപാടുകള്‍ സൗജന്യമായാണ് നല്‍കിവരുന്നത്. ആറാമത്തെ എടിഎം ഇടപാട് മുതല്‍ 21 രൂപ ഇനി ഈടാക്കിത്തുടങ്ങും.ഓഗസ്റ്റ് ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.എടിഎം വഴി നടത്തുന്ന സാമ്പത്തികേതര ഇടപടപാടുകളുടെ ചാര്‍ജും ആര്‍ബിഐ ഉയര്‍ത്തിയിട്ടുണ്ട്. 5 രൂപയില്‍ നിന്നും 6 രൂപയായാണ് പുതിയ ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles