Sunday, May 12, 2024
spot_img

ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളില്‍ നിന്ന് ലോണ്‍ എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: രാജ്യത്ത് നിയമവിരുദ്ധമായി പ്രവത്തിക്കുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളില്‍ നിന്ന് ലോണ്‍ എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ ആര്‍ബിഐക്കും ഇഡിക്കും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പണം തിരിച്ചടക്കാന്‍ വൈകിയാല്‍ ഉപഭോക്താക്കളെ വ്യക്തിഹത്യചെയ്യുന്നു തുടങ്ങിയ പരാതികളാണ് അവയിലേറെയുമെന്നും അദ്ദേഹം പറഞ്ഞു.

 

ഇത്തരം വായ് നല്‍കുന്ന കമ്പിനികള്‍ ഭൂരിഭാഗവും ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ ഉപഭേക്താക്കള്‍ പൊലീസിലാണ് പരാതി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്ത ലോണ്‍ ആപ്പുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ സെന്‍ട്രല്‍ ബാങ്ക് അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഉപയോക്താക്കള്‍ ലോണ്‍ എടുക്കുന്നതിന് മുമ്പ് എടുക്കുന്ന കമ്പിനി ആദ്യം ആര്‍ബിഐയല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles