Sunday, April 28, 2024
spot_img

ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ഖത്തര്‍

ഖത്തര്‍: ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ഖത്തര്‍. ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായാണ് പുതിയ സംവിധാനം ഒരുക്കുന്നത് . സ്വകാര്യ വാഹനങ്ങള്‍ മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപം പാര്‍ക്ക് ചെയ്യാം .പ്രധാന പരിപാടികളിലും പെരുന്നാള്‍ ദിനങ്ങളിലും റോഡിലെ തിരക്ക് ഒഴിവാക്കാന്‍ ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്ന് ഖത്തര്‍ റെയില്‍ ട്വിറ്ററിലൂടെ അറിയിച്ചു.

 

മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള 12 സ്ഥലങ്ങളില്‍ പാര്‍ക്ക്, റൈഡ് സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഒരേസമയം 18,500 വാഹനങ്ങള്‍ വരെ ഇവിടെ പാര്‍ക്ക് ചെയ്യാം.ഈ മാസം 13, 14 തീയതികളില്‍ നടക്കുന്ന ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫിന്റെ ഭാഗമായി പാര്‍ക്ക്, റൈഡ് സൗകര്യം ഉപയോഗിക്കണമെന്നാണ് ഖത്തര്‍ റെയില്‍ നിര്‍ദേശം.

Related Articles

Latest Articles