രാജ്യത്തിൻെറ പേര് ഇന്ത്യ എന്നതിനുപകരം ഭാരത് എന്നാക്കി മാറ്റുമോ എന്നതാണ് ഇപ്പോൾ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന ചർച്ച വിഷയം. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ, പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു രേഖപ്പെടുത്തിയതോടെയാണ് രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിൽ നിന്ന് ഭാരത് എന്നാക്കി മാറ്റുന്നു എന്നതരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുവാൻ ആരംഭിച്ചത്. അതേസമയം, ഇന്ത്യ എന്ന പേരിനെ ഏറ്റവും കൂടുതൽ എതിർത്തിരുന്നയാൾ പാകിസ്താന്റെ സ്ഥാപക പിതാവായ മുഹമ്മദലി ജിന്ന ആണെന്ന് കഴിഞ്ഞദിവസം കോൺഗ്രസ് എംപി ശശി തരൂർ ആയിരുന്നു ഒരു പ്രസ്താവന നടത്തിയത്. ഇന്ത്യയുടെ ചരിത്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങി പരിശോധിച്ചാൽ ഈ പ്രസ്താവന ഒരു യഥാർത്ഥ വസ്തുതയാണെന്ന് മനസ്സിലാവും. ബ്രിട്ടീഷ് ഇന്ത്യ സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന പേരിൽ തുടരുന്നതിനെ ഏറ്റവും കൂടുതൽ എതിർത്തിരുന്നത് മുഹമ്മദലി ജിന്ന തന്നെയാണ്. ബ്രിട്ടീഷ് ഇന്ത്യയെ രണ്ടായി വിഭജിച്ച് ഒരു ഭാഗം പാകിസ്താൻ ആകുമ്പോൾ മറുഭാഗം ഇന്ത്യ എന്ന പേരിൽ തുടരുന്നത് തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കുമെന്ന് മുഹമ്മദലി ജിന്ന നിരന്തരമായി വാദിച്ചിരുന്നു.
പാകിസ്താൻ വിഭജനത്തിനു ശേഷം ഇന്ത്യ ഹിന്ദുസ്ഥാൻ എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കണമെന്നായിരുന്നു മുഹമ്മദലി ജിന്നയുടെ അഭിപ്രായം. ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വീണ്ടും ആ രാജ്യം ഇന്ത്യ എന്ന പേരിൽ തന്നെ തുടരുന്നതിനെ ജിന്ന ശക്തമായി എതിർത്തിരുന്നു. വിഭജന ശേഷം ഒരു രാജ്യം പാകിസ്താനും മറു രാജ്യം ഹിന്ദുസ്ഥാനും ആവണമെന്ന് ജിന്ന ശക്തമായി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യശേഷവും ഇന്ത്യ എന്ന പേരിൽ തന്നെ തുടരുന്നത് തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ ഉതകുമെന്ന് മുഹമ്മദലി ജിന്ന ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ പ്രഭുവിന് എഴുതിയ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ചരിത്രകാരനായ ജോൺ കീയുടെ ഇന്ത്യ : എ ഹിസ്റ്ററി എന്ന ഗ്രന്ഥത്തിലും, SOAS ലെ ദക്ഷിണേഷ്യൻ നിയമ പ്രൊഫസറായ മാർട്ടിൻ ലോയുടെ ഇസ്ലാം ആൻഡ് ദി കോൺസ്റ്റിറ്റ്യൂഷണൽ ഫൗണ്ടേഷൻസ് ഓഫ് പാകിസ്താൻ എന്ന പ്രബന്ധത്തിലും ഇക്കാര്യം വ്യക്തമായി പരാമർശിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇന്ത്യ എന്ന പേരിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടത് ജവഹർലാൽ നെഹ്റു ആയിരുന്നു. ഇതിനായി നെഹ്റു മൗണ്ട് ബാറ്റൺ പ്രഭുവിനോട് പ്രത്യേകമായ അഭ്യർത്ഥന നടത്തുകയും അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് മൗണ്ട് ബാറ്റൺ പ്രഭു അനുവാദം നൽകുകയും ചെയ്തിരുന്നു. അതേസമയം, ഈ തീരുമാനം അറിഞ്ഞപ്പോൾ മുഹമ്മദലി ജിന്ന എതിർപ്പുന്നയിച്ചിരുന്നതായും രാജ്യത്തിന് ഹിന്ദുസ്ഥാൻ എന്ന് നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മൗണ്ട് ബാറ്റൺ പ്രഭു രേഖപ്പെടുത്തിയിരുന്നതായി ജോൺ കീയുടെ പുസ്തകത്തിൽ പറയുന്നു.
സിന്ധു നദീതടത്തിന്റെ സമീപപ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ എന്ന നിലക്കാണ് ഇന്ത്യ എന്ന പേര് ഉപയോഗിച്ചിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ പ്രദേശങ്ങൾ പാകിസ്താന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങൾ ആയതിനാലാണ് ഇന്ത്യ എന്ന പേരിനോട് മുഹമ്മദലി ജിന്നക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നത്. 1985 ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ദി സോൾ സ്പോക്സ്മാൻ : ജിന്ന, ദി മുസ്ലിം ലീഗ് ആൻഡ് ദി ഡിമാൻഡ് ഫോർ പാകിസ്താൻ എന്ന പുസ്തകത്തിൽ പാകിസ്താൻ-അമേരിക്കൻ ചരിത്രകാരിയായ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ആയിഷ ജലാൽ വ്യക്തമാക്കുന്നത് പ്രകാരം, അവസാനം വരെയും മുഹമ്മദലി ജിന്ന ഇന്ത്യയെ ഹിന്ദുക്കളുടെ നാട് എന്നർത്ഥമുള്ള ഹിന്ദുസ്ഥാൻ എന്ന പേരിൽ വിളിക്കണമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. 1947 സെപ്റ്റംബറിൽ ലണ്ടനിൽ നടന്ന ഇന്ത്യൻ കലകളുടെ ഒരു പ്രദർശനത്തിന്റെ ഓണററി പ്രസിഡന്റാകാൻ മുഹമ്മദലി ജിന്നയെ മൗണ്ട് ബാറ്റൺ പ്രഭു ക്ഷണിച്ചതിന് മറുപടിയായി ജിന്ന എഴുതിയ കത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ഹിന്ദുസ്ഥാൻ ഇന്ത്യ എന്ന പേര് സ്വീകരിച്ചത് ഖേദകരമാണെന്നും, ഹിന്ദുസ്ഥാൻ കലകളുടെ പ്രദർശനം എന്ന പേരിൽ പരിപാടി മാറ്റണമെന്നും മുഹമ്മദലി ജിന്ന മൗണ്ട് ബാറ്റൺ പ്രഭുവിന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു. ഈ വസ്തുതകളെല്ലാം മുൻനിർത്തിയാൽ ഇന്ത്യ എന്ന പേരിന് ഏറ്റവും കൂടുതൽ എതിർത്തിരുന്നത് മുഹമ്മദലി ജിന്ന ആണെന്നുള്ളത് ഒരു യഥാർത്ഥ വസ്തുത തന്നെയാണെന്ന് കണക്കാക്കാം.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…