തിരുവനന്തപുരം: തമ്പാനൂർ ഓവര്‍ബ്രിജിലെ ഹോട്ടലില്‍ (Hotel) റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തിലേക്കു നയിച്ചത് വൈരാഗ്യമെന്ന് സൂചന. ഒരാഴ്ച മുമ്ബ് ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെന്നപ്പോള്‍ റിസപ്ഷനിസ്റ്റായ അയ്യപ്പന്‍ തന്നെ തെറി വിളിച്ചെന്നാണ് പിടിയിലായ പ്രതി അജീഷ് പറയുന്നത്. അന്ന് നടന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം
കൊല്ലണമെന്ന ഉദ്ദേശത്തോടെ കഴുത്ത് പിടിച്ചുവെച്ച് ആവര്‍ത്തിച്ച് വെട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബൈക്കോടിച്ച് എത്തിയ അജീഷ് കൈയ്യിലൊരു ബാഗും വാളുമായിട്ടാണ് ഹോട്ടലിലേക്ക് കയറിത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്. കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജീഷ് എന്നും പൊലീസ് പറയുന്നു.

