Tuesday, September 22, 2026

റെക്കോർഡ് കുതിപ്പിൽ ഇന്ത്യന്‍ ഓഹരി വിപണി: സൂപ്പര്‍ ഫോമില്‍ സെന്‍സെക്സ്

മുംബൈ: പുതിയ സാമ്പത്തിക വർഷത്തിൽ വൻ നേട്ടത്തോടെ വ്യാപാരം തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി. ബുധനാഴ്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 200 പോയിന്‍റ് ഉയര്‍ന്ന് സെന്‍സെക്സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 39,253 എന്ന നിലയിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11,761 എന്ന ഉയര്‍ന്ന നിലയിലാണ്.

പുതിയ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാമത്തെ ദിവസവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടരുന്ന കുതിപ്പില്‍ നിക്ഷേപകര്‍ ശുഭപ്രതീക്ഷയിലാണ്. ഇന്നലെയും സെന്‍സെക്സ് റെക്കോര്‍ഡ് നിലവാരത്തിലായിരുന്നു. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ 184.78 പോയിന്‍റ് ഉയര്‍ന്ന് 39,056.65 എന്ന നിലവാരത്തിലായിരുന്നു സെന്‍സെക്സ്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 44.05 പോയിന്‍റ് ഉയര്‍ന്ന് 11,713.20 എന്ന നിലയിലായിരുന്നു.

Related Articles

Latest Articles