Thursday, May 16, 2024
spot_img

ശബരിമല വനമേഖലയോട് ചേർന്ന് കിടക്കുന്ന ളാഹയിൽ കുടിവെള്ള ക്ഷാമം രൂക്ഷം; ളാഹയില്‍ ടാങ്കർ ലോറികൾ തടഞ്ഞ് വീട്ടമ്മമാർ

പത്തനംതിട്ട: ശബരിമല വനമേഖലയോട് ചേർന്ന് കിടക്കുന്ന ളാഹയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന്, പത്തനംതിട്ട പെരുനാട് ളാഹയിൽ വീട്ടമ്മമാർ പഞ്ചായത്തിന്‍റെ കുടിവെള്ള വിതരണ ടാങ്കർ ലോറികൾ തടഞ്ഞു. അട്ടത്തോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വെള്ളം കൊണ്ട് പോവുകയായിരുന്ന ടാങ്കറുകളെയാണ് തടഞ്ഞത്.

പെരുനാട് പഞ്ചായത്ത് ഇവിടെ വെള്ളം വിതരണം ചെയ്യാതെ അട്ടതോട്, നാറാണംതോട് മേഖലയിൽ മാത്രം വെള്ളം വിതരണം ചെയ്യുന്നതിനെതിരെയാണ് ടാങ്കർ ലോറികൾ തടഞ്ഞത്.

പല തവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും വെള്ളം എത്തിക്കാൻ നടപടി ഉണ്ടായില്ലെന്ന് വീട്ടമ്മമാർ പറയുന്നു. പൊലീസ് എത്തി ഒരു ടാങ്കർ ലോറിയിലെ വെള്ളം വിതരണം ചെയ്യാമെന്ന് അറിയിച്ചെങ്കിലും പഞ്ചായത്തിന്‍റെ ഉറപ്പ് ലഭിച്ചാൽ മാത്രമേ പിന്മാറു എന്ന നിലപാടിലായിരുന്നു സമരക്കാർ. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥലത്തെത്തി ടാങ്കറിലെ വെള്ളം പ്രദേശവാസികൾക്ക് വിട്ടുകൊടുത്തു.

Related Articles

Latest Articles