Sunday, June 2, 2024
spot_img

തമിഴ്‌നാട്ടില്‍ ദുരിതപ്പെയ്ത്ത്; വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം; നാല് ജില്ലകളിൽ റെഡ് അലർട്ട്

ചെന്നൈ: തമിഴ്നാട്ടിൽ (Tamil Nadu) ഇന്നലെയുണ്ടായ മഴക്കെടുതിയിൽ ഷോക്കേറ്റ് 3 പേർ മരിച്ചു. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നെെ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മഴ കനത്തതോടെ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നിവിടങ്ങലിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

കഴിഞ്ഞ നാല് മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്.

Related Articles

Latest Articles