Saturday, October 24, 2026

ജയ് ശ്രീറാം… അമിത് ഷാ ഇന്ന് രാമജന്മഭൂമിയിൽ; ശ്രീരാമ ക്ഷേത്രം സന്ദർശിക്കും

ദില്ലി: തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലികളിൽ പങ്കെടുക്കാൻ അമിത് ഷാ ഇന്ന് അയോധ്യയിൽ (Amit Shah In Ayodhya) എത്തും. രാവിലെ 10.15 ന് ഹനുമാൻഗഡ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ശ്രീരാമ തീർത്ഥ് ക്ഷേത്രത്തിലും അദ്ദേഹം പ്രാർത്ഥന നടത്തും. തുടർന്ന് ഉച്ചയ്‌ക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും ആഭ്യന്തര മന്ത്രി പങ്കെടുക്കും.

ശേഷം ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഗോരഖ്പൂരിലെ ശാന്ത കബീർ നഗറിൽ നടക്കുന്ന പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് നാലു മണിക്ക് ബറേലിയിൽ അമിത് ഷാ റോഡ് ഷോ നടത്തും, തുടർന്ന് 7 മണിക്ക് നേതാക്കളുമായി കൂടിക്കാഴ്ചയുമുണ്ടാകും. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള അമിത് ഷാ സംസ്ഥാനത്തെത്തുന്നത്. ഇന്നലെയും അദ്ദേഹം യുപിയിലെ പൊതു പരിപാടിയിൽ പങ്കെടുത്തിരുന്നു. ഉത്തർപ്രദേശിലെ ഹർദോയിൽ നടന്ന ജൻ വിശ്വസ് യാത്രയിൽ അമിത് ഷാ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു . അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നും അത് തടയാൻ ആർക്കും സാധിക്കില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.

Related Articles

Latest Articles