Sunday, May 19, 2024
spot_img

കർണ്ണാടകയിൽ ശക്തിക്ഷയവുമായി സിപിഎം; മത്സരിച്ച നാലിടത്തും ചുവപ്പിന് തിളങ്ങാൻ ആയില്ല,നോട്ടയോടും പരാജയപ്പെട്ട് കക്ഷികൾ

ബംഗളൂരു: കക്ഷികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോൾ ആ അതിർത്തിയിൽ പോലും നിൽക്കാനുള്ള അർഹത സി പി എമ്മിന് ലഭിച്ചില്ല. ശക്തിക്ഷയമാന് സി പി എമ്മിന് നേരിടേണ്ടി വന്നത്.സിപിഎം സംസ്ഥാനത്ത് അപ്രസക്തമാകുകയാണ് എന്നതിന്റെ എല്ലാ ലക്ഷണങ്ങളുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.വിജയസാധ്യതയുണ്ടെന്ന് വാദിച്ച് മൂന്നിടത്ത് ജനതാദൾ എസിന്റെ പിന്തുണയോടെയായിരുന്നു സിപിഎം മത്സരത്തിനിറങ്ങിയത്. സിപിഎം മൂന്നു തവണ ജയിച്ച, ചിക്കബല്ലാപൂർ ബാഗേപ്പള്ളയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഡോ. എ അനിൽ കുമാർ മൂന്നാം സ്ഥാനത്താണ്. കോൺഗ്രസ് സ്ഥാനാർത്ഥി എസ് എൻ സുബ്ബറെഡ്ഡിയാണ് ലീഡ് നിലനിർത്തുന്നത്.

സംവരണ സീറ്റായ ഗുൽബർഗ് റൂറലിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും താലൂക്ക് സെക്രട്ടറിയുമായ പാണ്ഡുരംഗ മാവിൻകറിന് മൂന്നക്കം പോലും വോട്ട് നേടാനായില്ല. ബിജെപിയുടെ ബസവരാജ് മാട്ടിമുഡുവാണ് ലീഡ് നിലനിർത്തുന്നത്.സിഐടിയു നേതാവും പാർട്ടി സോണൽ കമ്മിറ്റിയംഗവുമായ നഞ്ചെ ഗൗഡ മത്സരിക്കുന്ന കെ ആർ പുരയിൽ കേവലം 446 വോട്ട് മാത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് നേടാനായത്. ബിജെപിയുടെ ബിഎ ബസവരാജ 65,545 വോട്ടുകളുമായി ശക്തമായ ഭൂരിപക്ഷം നേടുകയാണ്.
സ്വർണഖനികളുടെ നാടായ കോലാറിലെ കെജിഎഫ് മണ്ഡലത്തിൽ ജില്ലാ കമ്മിറ്റിയംഗം പി തങ്കരാജാണ് സിപിഎമ്മിനായി മത്സരത്തിനിറങ്ങിയത്. എന്നലിവിടെ കോൺഗ്രസിന്റെ രൂപ കലയും ബിജെപിയുടെ അശ്വനിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്

Related Articles

Latest Articles