Wednesday, October 14, 2026

ചെങ്കോട്ട സ്ഫോടനം! ഭീകരർ ആർട്ടിഫിഷ്യൽ ഇന്റലിജൻസം യൂട്യൂബും ദുരുപയോഗം ചെയ്തതായി എൻഐഎ ; നിർണ്ണായക കണ്ടെത്തൽ 7,500 പേജുകളുള്ള കുറ്റപത്രത്തിൽ

ദില്ലി : കഴിഞ്ഞ വർഷം രാജ്യതലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട കാർ സ്ഫോടനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി. ആഗോള ഭീകരസംഘടനയായ അൽ-ഖ്വയ്ദയുടെ പോഷകസംഘടനയിലെ അംഗങ്ങൾ സ്ഫോടകവസ്തുക്കളും റോക്കറ്റ് ഐഇഡികളും നിർമ്മിക്കുന്നതിനായി ചാറ്റ് ജിപിടി (ഉൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകളും യൂട്യൂബും വ്യാപകമായി ദുരുപയോഗം ചെയ്തതായി എൻഐഎ കണ്ടെത്തി. കഴിഞ്ഞ വർഷം നവംബർ 10-ന് 11 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച 7,500 പേജുകളുള്ള കുറ്റപത്രത്തിലാണ് ഡിജിറ്റൽ യുഗത്തിലെ ഈ പുതിയ ഭീകരവാദ രീതിയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.

അൻസാർ ഗസ്വതുൽ ഹിന്ദ് (AGuH) എന്ന ഭീകരസംഘടനയുടെ മുഖ്യ സംഘടാകനായി പ്രവർത്തിച്ചിരുന്ന ജാസിർ ബിലാൽ വാനി എന്ന പ്രതിയാണ് എഐ പ്ലാറ്റ്‌ഫോമുകൾ വഴി സ്ഫോടകവസ്തുക്കളുടെ നിർമ്മാണരീതികൾ പഠിച്ചെടുത്തത്. ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാലാ കാമ്പസിൽ താമസിച്ച് ഇയാൾ ഭീകരവാദികൾക്ക് സാങ്കേതിക സഹായം നൽകിയിരുന്നു. കേ പ്രതികളായ ഡോ. ഉമർ ഉൻ നബി, ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. മുസമ്മിൽ ഷക്കീൽ എന്നിവർ ചേർന്നാണ് ജാസിറിന് സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളും സാമ്പത്തിക സഹായവും എത്തിച്ചുനൽകിയത്.

പ്രതികൾ നിർമ്മിച്ച റോക്കറ്റ് ഐഇഡികൾ ജമ്മു കശ്മീരിലെ ഖാസിഗുണ്ട്, യൂഷ്മർഗ് വനമേഖലകളിൽ വെച്ച് വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻഐഎ സംഘം കാട്ടിൽ നിന്ന് ഈ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതിനുപുറമെ, സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തുന്നതിനായി സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള രണ്ട് ഡ്രോണുകളും ഇവർ സജ്ജമാക്കിയിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച ട്രിഗർ സംവിധാനത്തിനായുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പ്രതികൾ ഫ്ലിപ്കാർട്ട് വഴിയാണ് ഓർഡർ ചെയ്ത് വരുത്തിയതെന്നുംForensic പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതീവ മാരകമായ ടിഎടിപി എന്ന രാസവസ്തുവാണ് ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം നടത്താൻ പ്രതികൾ ഉപയോഗിച്ചതെന്നും എൻഐഎ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Latest Articles