Sunday, January 11, 2026

അതിര്‍ത്തി തര്‍ക്കം : പൊന്നാനിയിൽ അയല്‍വാസിയെ ചവിട്ടി കൊന്നു

പൊന്നാനി: പൊന്നാനിയിൽ വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ ചവിട്ടി കൊന്നു. ഗേള്‍സ് സ്‌കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന മോഹനന്‍ (62) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

വര്‍ഷങ്ങളായി മരിച്ച സുബ്രഹ്മണ്യനും, ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍ വഴി തര്‍ക്കം നിലനിന്നിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് തിരൂര്‍ കോടതിയില്‍ കേസും നടക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ അയല്‍വാസികളും സുബ്രഹ്മണ്യന്റെ വീട്ടുകാരും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടാവുകയായിരുന്നു.

ഇതേതുടർന്ന് അയല്‍വാസികള്‍ സുബ്രഹ്മണ്യനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബ്രഹ്മണ്യനെ ഉടൻ തന്നെ പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്തു.

Related Articles

Latest Articles