Tuesday, May 21, 2024
spot_img

രാജ്യാന്തര മതപരി​വർത്തന റാക്കറ്റി​ലെ രണ്ടുപേർ പി​ടി​യി​ൽ, ഇതുവരെ മതപരി​വർത്തനത്തി​ന് ഇരയാക്കിയത് ആയിരത്തിലധികം പേരെ

ലക്‌നൗ: മതപരിവര്‍ത്തന റാക്കറ്റിലെ അംഗങ്ങളെന്നുകരുതുന്ന രണ്ടുപേരെ ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റുചെയ്തു. ദക്ഷിണ ദില്ലിയിലെ ജാമിയ നഗര്‍ സ്വദേശികളായ മുഫ്തി കാസി ജഹാംഗീര്‍ ഖാസ്മി, മുഹമ്മദ് ഉമര്‍ ഗതം എന്നിവരാണ് അറസ്റ്റിലായത്.

ഇതുവരെ ആയിരത്തിലധി​കം പേരെ ഇവർ മതപരി​വർത്തനത്തി​ന് വി​ധേയരാക്കി​യി​ട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. സ്ത്രീകളെയും ബധിരരായ കുട്ടികളെയുമാണ് പ്രധാനമായും മതംമാറ്റുന്നത്. നോയിഡയിലെ ബധിരര്‍ക്കുള്ള സ്‌കൂളിലെ ഒരു ഡസനിലധികം കുട്ടികളെ ഇവര്‍ മതപരിവര്‍ത്തനം നടത്തിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വി​ശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles