Sunday, June 2, 2024
spot_img

ഓർമയുടെ അരങ്ങിൽ കെടാവിളക്കായ് കാവാലം; പിതാവിന്റെ കവിത പങ്കുവ ച്ച് കാവാലം ശ്രീകുമാർ

നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കർ വിട വാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വർഷം. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, ചെയർമാൻ, കേന്ദ്ര സംഗീത നാടക അക്കാദമി വൈസ്ചെയർമാൻ തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്ന അദ്ദേഹം തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടർ ആയിരുന്നു. കാവാലം നാരായണപ്പണിക്കരുടെ ഏറ്റവും ജനസമ്മതി നേടിയ നാടകമായിരുന്നു ”അവനവൻ കടമ്പ”. അതിന്റെ സംവിധാനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്ര സംവിധായകനായ ജി. അരവിന്ദനായിരുന്നു. സാക്ഷി, കരിങ്കുട്ടി, ഒറ്റയാൻ, ദൈവത്താർ, കരിവേഷം തെയ്യത്തെയ്യം തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ കർത്താവായിരുന്നു അദ്ദേഹം. ഇന്ത്യൻ നാടകത്തെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ സോപാനം തിയറ്റർ ലോകമെമ്പാടും നാടകാവതരണം നടത്തിയിട്ടുണ്ട്. തനതുനാടകം എന്ന സങ്കല്പത്തിന്റെ പ്രയോക്താക്കളിൽ ഏറ്റവും ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് കാളിദാസ് സമ്മാൻ പുരസ്കാരം ലഭിച്ചു. ഈ അഞ്ചാം ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ മകൻ കാവാലം ശ്രീകുമാർ തന്റെ പിതാവിന്റെ “ഭൂമി കരയുന്നു” എന്ന കവിത ചൊല്ലി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

രതിനിർവ്വേദം’ എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ എഴുതിയാണ് കാവാലം നാരായണപ്പണിക്കർ സിനിമാ രംഗത്തെത്തിയത്. തുടർന്ന് വാടകയ്ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി, തുടങ്ങിയ മലയാള ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചു. അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1978 ലും 1982 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 2007ൽ പദ്മഭൂഷൺ നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

എന്നാൽ വൈദേശിക നാടകാവതരണങ്ങളുടെ വ്യാകരണങ്ങളിലധിഷ്ഠിതമായി, കൊളോണിയൽ ആധിപത്യത്തിന്റെ അനുരണനങ്ങളായി കേരളത്തിലെ നാടകപ്രസ്ഥാനം വഴിമാറി സഞ്ചരിച്ച വേളയിൽ സ്വന്തം മണ്ണിന്റെ ചൂരും ചുരുക്കും അരങ്ങിന്റെ ജീവനാഡിയിൽ ഒഴുക്കിക്കൊണ്ട് സ്വതബോധമുള്ള അരങ്ങൊരുക്കങ്ങൾക്ക് മൺചെരാതുകളിൽ നെയ്ത്തിരി തെളിച്ച തനിമയുടെ ഏകതാരകമായിരുന്നു കാവാലം നാരായണപ്പണിക്കർ. 2016 ജൂൺ 26ന് പകൽ ഇരവിനോട് വിട പറഞ്ഞപ്പോൾ ആദിത്യശോഭയോടൊപ്പം പൊലിഞ്ഞടങ്ങിയത് വർത്തമാനകാലത്തിന്റെ സ്വത്വബോധമുള്ള തിയറ്ററിന്റെ അർത്ഥാന്വേഷണങ്ങളുടെ ദീപപ്രഭ കൂടിയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles