Tuesday, January 6, 2026

പാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ല; പത്ത് ദിവസത്തിനകം നീക്കണം; ഹൈക്കോടതി

കൊച്ചി: പാതയോരങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്ന് ഹൈക്കോടതി. മന്നം ഷുഗര്‍ മില്ലിന്റെ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന തലത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഒരു നടപടി വേണമെന്ന നിര്‍ദ്ദേശം ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് പത്തുദിവസത്തിനകം സ്വമേധയാ എടുത്തുമാറ്റാം. മാറ്റിയില്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേരളത്തിൽ എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു. നിയമവ്യവസ്ഥയുടെ അഭാവമാണ് ഇത്. ആർക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങൾ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതിയെന്നും കോടതി പറഞ്ഞു.

Related Articles

Latest Articles