Monday, May 20, 2024
spot_img

വ്യത്യസ്തലുക്കില്‍ രഞ്ജി പണിക്കര്‍: വൈറലായി ‘കോളാമ്പി’ട്രെയിലര്‍

കൊച്ചി: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ട്രെയിലറിലെ പ്രധാന ശ്രദ്ധാകേന്ദ്രം രഞ്ജി പണിക്കറാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലാണ് രഞ്ജി പണിക്കര്‍ എത്തുന്നത്. മുടിനരച്ച്, മുണ്ടും ജുബ്ബയും ധരിച്ചാണ് ചിത്രത്തില്‍ രഞ്ജി പണിക്കറെത്തുന്നത്.ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയുടെ ട്രെയിലര്‍ പുറത്ത് വിട്ടു.

നിര്‍മ്മാല്യം സിനിമാസിന്റെ ബാനറില്‍ രൂപേഷ് ഓമനയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിത്യാ മേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മേനോന്‍, രോഹിണി,ദിലീഷ് പോത്തന്‍ , മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റസൂല്‍ പൂക്കുറ്റിയാണ് ചിത്രത്തിന്റെ ശബ്ദ സംവിധാനം നിര്‍വഹിക്കുന്നത്.രവി വര്‍മന്‍ ഛായാഗ്രഹണവും സാബു സിറിള്‍ കലാസംവിധാനവും രമേഷ് നാരായണന്‍ സംഗീതവും നിര്‍വഹിക്കുന്നു.

പഴമയുടെ സൗന്ദര്യം വിളിച്ചോതിയുള്ള ട്രെയിലര്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.നിത്യ മേനോന്‍ നായികയായ തത്സമയം ഒരു പെണ്‍കുട്ടിയാണ് ടി കെ രാജീവ് കുമാറിന്റെ ഒടുവില്‍ തീയേറ്ററുകളിലെത്തിയ സിനിമ.

Related Articles

Latest Articles