Friday, May 3, 2024
spot_img

സ്വതന്ത്ര ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത വിധിയെന്ന് നിയമ വിദഗ്ദ്ധർ; പോപ്പുലർ ഫ്രണ്ട്-എസ് ഡി പി ഐ മതഭീകരതക്കെതിരെയുള്ള ജനരോഷം പ്രതിഫലിപ്പിക്കുന്ന വിധിപറഞ്ഞത് ജസ്റ്റിസ് വി ജി ശ്രീദേവി; വിധിയിൽ സന്തുഷ്ടി രേഖപ്പെടുത്തി കുടുംബം

ആലപ്പുഴ: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച കോടതി വിധി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ലാത്തതെന്ന് നിയമ വിദഗ്ദ്ധർ. ഒരാൾ കൊല്ലപ്പെട്ട കേസിൽ 15 പേർക്ക് ഒരുമിച്ച് വധശിക്ഷ ലഭിച്ച വിധി രാജ്യത്ത് തന്നെ മുമ്പുണ്ടായിട്ടില്ല. പോപ്പുലർ ഫ്രണ്ട്-എസ് ഡി പി ഐ പ്രവർത്തകരാണ് പ്രതികളെല്ലാം. പോപ്പുലർ ഫ്രണ്ടിനെ പിന്നീട് കേന്ദ്ര സർക്കാർ നിരോധിച്ചു. പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി ജസ്റ്റിസ് വി ജി ശ്രീദേവിയാണ് അത്യപൂർവ്വ വിധിപറഞ്ഞത്. വിധിയിൽ രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബം സംതൃപ്തി രേഖപ്പെടുത്തി.

നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. 2021 ഡിസംബര്‍ 19-ന് പുലര്‍ച്ചെയാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. നേരത്തെ ലിസ്റ്റ് തയ്യാറാക്കി വീട്ടുകാരുടെ മുന്നിലിട്ട് എല്ലാവിധ ആസൂത്രണത്തോടും കൂടിയായിരുന്നു കൊലപാതകം. കൊലപാതകം ഭീകരപ്രവർത്തനമാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ആലപ്പുഴ ഡി.വൈ.എസ്.പി.യായിരുന്ന എന്‍.ആര്‍. ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറില്‍പ്പരം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ചു.

Related Articles

Latest Articles