Tuesday, December 16, 2025

SDPI നേതാവ് കൊല്ലപ്പെട്ടതിൽ ബിജെപി ക്ക് ഉത്തരവാദിത്തമില്ല; കേന്ദ്ര മന്ത്രി വി മുരളീധരൻ

ആലപ്പുഴയിൽ രൂപപ്പെട്ട സംഘർഷാവസ്ഥക്ക് കാരണം ബിജെപി യല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. SDPI നേതാവ് കൊല്ലപ്പെട്ടത് സിപിഎമ്മുമായുള്ള സംഘര്ഷത്തിലാണ്. ആർ എസ എസ്സിനോ ബിജെപി ക്കോ അതിൽ ഉത്തരവാദിത്തമില്ല. ക്രൂരമായ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രഞ്ജിത്ത് ശ്രീനിവാസിനെ ഒരു സംഘം അക്രമകാരികൾ വീട്ടിൽ കയറി കുടുംബങ്ങളുടെ മുന്നിൽ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ SDPI ക്രിമിനലുകളാണെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു.

ഇന്നലെ SDPI നേതാവിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശം പോലീസ് വലയത്തിലായിരുന്നു. കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസ് ആലപ്പുഴ ബിജെപി വൈസ് പ്രെസിഡന്റായും സംസ്ഥാന സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Latest Articles