Kerala

“ത്രിവർണ്ണപതാക വാനിൽ ഉയർന്നുപറക്കട്ടെ”; ഭാരത സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ

കൊച്ചി : ഭാരത സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ. മോഹൻലാൽ, (Republic Day Wish By Mohan Lal And Mammootty) മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, തുടങ്ങി നിരവധി സൂപ്പർ താരങ്ങളാണ് ആശംസകളുമായി എത്തിയത്.

‘തിവർണ്ണ പതാക എന്നും ഉയർത്തി പിടിക്കുമെന്ന് ഈ ദിവസം നമുക്ക് പ്രതിജ്ഞ ചെയ്യാം. എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു’ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നതായി മമ്മൂട്ടിയും അറിയിച്ചു. അതോടൊപ്പം ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ള താരങ്ങളും റിപ്പബ്ലിക്ക് ദിന സന്തോഷം അറിയിച്ചുകൊണ്ട് ആശംസകൾ അറിയിച്ചിട്ടുണ്ട്. അതേസമയം കേരളത്തിലും കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ നടന്നത്.

പരിപാടികൾക്ക് തുടക്കം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഗവർണറെ സ്വീകരിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രവേശനം. സംസ്ഥാനത്തെ ചില മന്ത്രിമാർ കോവിഡ് ചികിത്സയിലായതിനാൽ അതത് ജില്ലകളിലെ ജനപ്രതിനിധികൾക്കാണ് ചുമതല നൽകിയിരിക്കുന്നത്.

B4 Admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

16 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

19 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

20 hours ago

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

24 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

1 day ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

2 days ago