Friday, April 26, 2024
spot_img

മഞ്ജു വാര്യർ ‘മേപ്പടിയാൻ’ പ്രൊമോഷൻ പോസ്റ്റർ നീക്കിയതിന്റെ പിന്നിലെ കാരണം ഇതാണ്: മറുപടിയുമായി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രം ‘മേപ്പടിയാൻ’ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. നവാഗതനായ വിഷ്‍ണു മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാത്രമല്ല ഉണ്ണി ആദ്യമായി നിർമ്മാതാവാകുന്നു സിനിമ കൂടിയാണിത്. ഇതിനിടെ ചിത്രത്തിന്റെ പ്രൊമോഷൻ പോസ്റ്ററുകൾ ഫേസ്‌ബുക്കിൽ നിന്നും നടി മഞ്ജു വാര്യർ നീക്കം ചെയ്തതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

ഹലോ സുഹൃത്തുക്കളെ,

മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.- എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

Related Articles

Latest Articles