Saturday, May 18, 2024
spot_img

മുതിര്‍ന്നവരോട് ബഹുമാനം കാണിക്കുന്നത് ബിജെപിയുടെ പാരമ്പര്യത്തിന്റെ ആണിക്കല്ല്; മുതിര്‍ന്ന ബിജെപി നേതാക്കളുടെ കാല്‍ കഴുകി തുടച്ച്‌ അസം മുഖ്യമന്ത്രി

ദിസ്പുര്‍: മുതിര്‍ന്ന ബിജെപി നേതാക്കളുടെ കാല്‍ കഴുകിത്തുടച്ച്‌ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇത് ബിജെപിയുടെ പാരമ്പര്യം ആണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കാല്‍ കഴുകി തുടയ്ക്കുന്നതിന്റെ വീഡിയോ ഹിമന്ത ബിശ്വ ശര്‍മ തന്നെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചത്.

മുതിര്‍ന്നവരോട് ബഹുമാനം കാണിക്കുന്നത് ബിജെപിയുടെ പാരമ്പര്യത്തിന്റെ ആണിക്കല്ലാണെന്നും മുതിര്‍ന്ന നേതാക്കളുടെ പാദങ്ങള്‍ കഴുകിയതില്‍ തനിക്ക് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശര്‍മ തറയിലിരുന്ന് മുതിര്‍ന്ന നേതാവിന്റെ പാദങ്ങള്‍ കഴുകുന്നതും തുണികൊണ്ട് തുടയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാവുന്നതാണ്.

തുടര്‍ന്ന് മുഖ്യമന്ത്രി നേതാവിന്റെ കാല്‍ തൊട്ട് അനുഗ്രഹവും തേടി. മുതിര്‍ന്നവരോട് ആദരവ് കാണിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ധാര്‍മികയാണെന്നും ഹിമന്ത ബിശ്വ ട്വീറ്റ് ചെയ്തു.

Related Articles

Latest Articles