Wednesday, September 30, 2026

കാശ്മീരിലെ ഗന്ദേര്‍ബാലില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഗന്ദേര്‍ബാല്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു സൈനികനു പരിക്കേറ്റു.

കുലന്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.

ഏറ്റുമുട്ടലിനു ശേഷം സുരക്ഷ സേന നടത്തിയ തിരച്ചിലില്‍ ഒരു ഭീകരന്റെ മൃതദേഹം കണ്ടെടുത്തു. കൊല്ലപ്പെട്ട ഭീകരന്റെ പേര്, ഇവരുള്‍പ്പെടുന്ന സംഘടന തുടങ്ങിയ കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Latest Articles