Tuesday, November 24, 2026

കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ റയിൽവേയുടെ അറ്റകുറ്റപ്പണി;സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. കോട്ടയം വഴിയുള്ള ജനശതാബ്ദി എക്‌സ്പ്രസുകൾ റദ്ദാക്കി.രാവിലെ ആറ് മണി മുതൽ രാത്രി 10 മണിവരെയായിരിക്കും നിയന്ത്രണം. എറണാകുളം വരെയുള്ള രപ്തിസാഗർ എക്സ്പ്രസ് പാലക്കാട് സർവീസ് അവസാനിപ്പിക്കും. നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസ് റദ്ദാക്കിയതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

  1. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082)
  2. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081)
  3. ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് (06439)
  4. നാഗർകോവിൽ – മംഗളൂരു എക്‌സ്പ്രസ് (16606)
  5. മംഗളൂരു – നാഗർകോവിൽ എക്‌സ്പ്രസ് (16605)
  6. തിരുനെൽവേലി – പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791)
  7. പാലക്കാട് – തിരുനെൽവേലി പാലരുവി എക്‌സ്പ്രസ് (16792)
  8. എറണാകുളം – ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678)
  9. ബെംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677)
  10. കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്‍രഥ് എക്സ്പ്രസ് (12202)
  11. ലോകമാന്യ- കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് (12201)

12.എറണാകുളം – പാലക്കാട് മെമു എക്സ്പ്രസ് (05798)

  1. പാലക്കാട് – എറണാകുളം മെമു എക്സ്പ്രസ് (05797)
  2. ആലപ്പുഴ – ചെന്നൈ എക്‌സ്പ്രസ് (222640)
  3. ചെന്നൈ – ആലപ്പുഴ എക്‌സ്്പ്രസ് (22639)

Related Articles

Latest Articles