Sunday, June 2, 2024
spot_img

മലയാള മാധ്യമ പ്രവർത്തകയുടെ മരണം ഭർതൃ പീഡനംമൂലം?; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

ബെംഗളൂരു: മലയാളിയായ റോയിട്ടേഴ്സിലെ മാധ്യമ പ്രവർത്തക ബെംഗളൂരുവിൽ (Banglore) തൂങ്ങി മരിച്ച സംഭവത്തിനു പിന്നിൽ ഭർതൃ പീഡനം എന്നു പോലീസ്. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതിയെയാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 36 വയസായിരുന്നു.

ശ്രുതിയെ ഭർത്താവ് അനീഷ് നിരന്തരം മർദിച്ചിരുന്നു എന്നും ബെംഗളൂരു പൊലീസ് ചൂണ്ടിക്കാട്ടുന്നു. ശ്രുതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടെന്നും എഫ്ഐആറിൽ പരാമർശമുണ്ട്. അഞ്ചു വർഷം മുമ്പാണ് ശ്രുതിയുടെ വിവാഹം നടന്നത്. നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് പ്രതികരണമുണ്ടാവത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Latest Articles