state-will-increase-alcohol-price
തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പുതിയ മദ്യനയം പ്രാബല്യത്തില്‍ വന്നാലും നിലവിലുണ്ടായിരുന്ന ഡ്രൈ ഡേ ഒഴിവാക്കില്ലെന്ന് മന്ത്രിസഭ അറിയിച്ചു. ഒന്നാം തീയതി മദ്യശാലകള്‍ തുടർന്നും പ്രവര്‍ത്തിക്കില്ല.
ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഡ്രൈ ഡേ ഒഴിവാക്കാനുള്ള തീരുമാനം മാറ്റുകയായിരുന്നു. പുതിയ മദ്യനയം വരുന്നതോടെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും തുടങ്ങാനുള്ള അനുമതി ലഭിക്കും. ഐടി സെക്രട്ടറിയുടെ റിപ്പോർട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. പുതിയ വിദേശമദ്യ ശാലകള്‍ക്കും അനുമതി നൽകും. ബെവ്‌കോ ഔട്ട്ലെറ്റുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാർഷിക ഉത്പ്പന്നങ്ങളിൽ നിന്നും മദ്യം നിർമിക്കാനും ശുപാർശ നൽകി.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…