Tuesday, May 14, 2024
spot_img

ബാറുകളുടെയും വിദേശമദ്യശാലകളുടെയും എണ്ണം കൂട്ടും: പബ്ബുകൾ വരും, ഡ്രൈ ഡെ തുടരും: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പുതിയ മദ്യനയം പ്രാബല്യത്തില്‍ വന്നാലും നിലവിലുണ്ടായിരുന്ന ഡ്രൈ ഡേ ഒഴിവാക്കില്ലെന്ന് മന്ത്രിസഭ അറിയിച്ചു. ഒന്നാം തീയതി മദ്യശാലകള്‍ തുടർന്നും പ്രവര്‍ത്തിക്കില്ല.

ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഡ്രൈ ഡേ ഒഴിവാക്കാനുള്ള തീരുമാനം മാറ്റുകയായിരുന്നു. പുതിയ മദ്യനയം വരുന്നതോടെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും തുടങ്ങാനുള്ള അനുമതി ലഭിക്കും. ഐടി സെക്രട്ടറിയുടെ റിപ്പോർട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. പുതിയ വിദേശമദ്യ ശാലകള്‍ക്കും അനുമതി നൽകും. ബെവ്‌കോ ഔട്ട്ലെറ്റുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാർഷിക ഉത്പ്പന്നങ്ങളിൽ നിന്നും മദ്യം നിർമിക്കാനും ശുപാർശ നൽകി.

Related Articles

Latest Articles